പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കൂട്ടി. ലിറ്ററിന് രണ്ടുരൂപ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ധന ചില്ലറവില്‍പ്പന വിലയില്‍ മാറ്റമൊന്നും ഇതുണ്ടാക്കില്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. തീരുവ കൂട്ടിയ വകയില്‍ 6000 കോടിരൂപ അധികമായി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ബാക്കിയുള്ള മൂന്നുമാസം സര്‍ക്കാറിന് ലഭിക്കും. അന്താരാഷ്ട്ര എണ്ണവില വന്‍തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ചില്ലറവില്‍പ്പന വിലകള്‍ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല. ഇപ്പോഴത്തെ അന്താരാഷ്ട്ര വിലകള്പ്രകാരം പെട്രോളിന് 3.22 രൂപയും ഡീസലിന് മൂന്നുരൂപയും കുറയേണ്ടതാണ്.
15000 കിലോമീറ്റര്‍ റോഡ് പണിയുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് എക്സൈസ് തീരുവ കൂട്ടിയതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
Comments