പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പൊലിസുകാര്‍ ബലാല്‍സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബദായൂനിലാണ് 14 കാരിയായ പെണ്‍കുട്ടി ബലാല്സംഗത്തിനരയായത്. ബുധനാഴ്ച രാത്രി പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പൊലീസുകാര്‍ വലിച്ചിഴച്ച് കാറില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്‍െറ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതരായ പൊലീസുകാരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. അര്‍ധരാത്രിയോടെ തിരിച്ചത്തെിയ പെണ്‍കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
പ്രതികളെ പിടികൂടാന്‍ എല്ലാ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.
Comments