മുന്‍പ്രധാനമന്ത്രി എ.ബി വാജ്പേയിക്ക് ഭാരതരത്ന നല്കാന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ മന്മോഹന് സിംഗ് ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു. താനാണ് ഇക്കാര്യം മന്മോഹനോട് ആവശ്യപ്പെട്ടത്. ഉടന്‍തന്നെ അദ്ദേഹം അത് സമ്മതിച്ചു. വാജ്പേയിക്കൊപ്പം മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവിനും ഭാരതരത്ന നല്‍കണമെന്ന് മന്മോഹന് സിംഗ് ആവശ്യപ്പെട്ടു.
എന്നാല്‍ മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാവാം അത് നടപ്പിലാക്കാന്‍ കഴിയാതെ പോയത്- ബാരു പറഞ്ഞു. 2004 മുതല്‍ എല്ലാ വര്‍ഷവും ഇക്കാര്യം താന്‍ മന്മോഹനുമായി ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. എന്നാല്‍ സോണിയാഗാന്ധിയാണോ ഇതിന് തടസ്സം നിന്നത് എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാരു എഴുതിയ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകം ഇതിനോടകം വിവാദമായിട്ടുണ്ട്.
Comments