തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കൂടും. പെട്രോളിന്‍െറയും ഡീസലിന്‍െറയും വില്പന നികുതി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനാലാണ് വില കൂടുന്നത്. പെട്രോളിന് ലിറ്ററിന് 61 പൈസയും ഡീസലിന് 41 പൈസയുമാണ് വര്‍ധിക്കുക. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
രാജ്യത്ത് ഇന്ധനത്തിന്‍െറ എക്സൈസ് തീരുവ വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ബ്രാന്‍ഡഡ്, അണ് ബ്രാന്‍ഡഡ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ തീരുവ ലിറ്ററിന് രണ്ടു രൂപയാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ വിലയിടിവ് തുടങ്ങിയ ശേഷം മൂന്നാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ ഉയര്‍ത്തുന്നത്.
Comments