കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ട് അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. ജാവാ കടലില്‍ ബോര്‍ണിയോ ദ്വീപിനടുത്താണ് എണ്ണപ്പാടകള്ക്കൊപ്പം അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാലാവസ്ഥ മോശമായത് തിരച്ചില്‍ തടസ്സപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച വിമാനത്തിന്റെ ചിറകിന്റേതെന്നു കരുതുന്ന ചില ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതുവരെ 22 മൃതദേഹങ്ങളും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് തിരച്ചിലിന് നേതൃത്വം നല്കുന്ന ഏജന്‍സിയുടെ മേധാവി ബാംബാങ് സോലിസ്റ്റ്യോ വ്യക്തമാക്കി.
Comments