കാണാതായ എയര്‍ഏഷ്യ വിമാനത്തിന്റെ നാലു വലിയ ഭാഗങ്ങള്‍ കണ്ടെത്തി. ജാവകടലിലാണ് വിമാന ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് തിരച്ചിലിന് നേതൃത്വം നല്കുന്ന സംഘത്തലവന് ബാംബാഗ് സോലിസ്റ്റോ പറഞ്ഞു. ഇതില്‍ ഏറ്റവും വലിയ വസ്തുവിന് 59 അടി ഉയരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയില്‍ വിമാനത്തിന്റെ രണ്ടു വലിയ ഭാഗങ്ങള്‍ ജാവ കടലില്‍ നിന്നും കണ്ടെത്തിയിരുന്നു. 30 മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്. വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തുന്നതിനായി പ്രത്യേക ഉപകരണങ്ങള്‍ തിരിച്ചില്‍ മേഖലയില്‍ എത്തിച്ചിട്ടുണ്ട്.
Comments