ന്യൂഡല്‍ഹി: പാകിസ്താനുമായി സൗഹൃദം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. എന്നാല്‍, തുടര്‍ച്ചയായി പാകിസ്താന് നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം അതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്താന് ഇന്ത്യയുടെ അയല്‍ രാജ്യമാണ്. അയല്‍ രാജ്യങ്ങളുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നത്. വെടിനിര്‍ത്തല്‍ ലംഘനം തുടരാതിരിക്കാന്‍ പാകിസ്താന് കര്‍ശന നടപടിയെടുക്കണം. ഇക്കാര്യം നിരവധി തവണ പാകിസ്താനോട് ആവശ്യപ്പെടുന്നതാണ്. എന്നാല്‍, സ്ഥിതി തുടരുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അതിര്‍ത്തിയില്‍ പാകിസ്താന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. വെള്ളിയാഴ്ച രാത്രിയിലും പാകിസ്താന് അതിര്‍ത്തിയില്‍ ഏകപക്ഷീയ വെടിവെപ്പ് നടത്തിയിരുന്നു.
Comments