ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വന്‍ അഴിമതിക്കാണ് കളമൊരുങ്ങുന്നതെന്ന് പാലോട് രവി എംഎല്‍എ. ഗെയിംസ് നടത്തിപ്പില്‍ വലിയ വീഴ്ചയുണ്ട്. ദേശീയ ഗെയിംസ് സാംസ്കാരിക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തതല്ലാതെ ഇതുവരെ ഒരു കാര്യങ്ങളും തന്നോട് ആരും ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ സമിതിയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്നും പാലോട് രവി പറഞ്ഞു. ഗെയിംസുമായി ബന്ധപ്പെട്ട് ആരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് വ്യക്തമല്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments