എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്നു ഭീഷണി.വിമാനം റാഞ്ചുമെന്ന ഭീഷണി സന്ദേശം വന്നത് ബംഗാളില്‍ നിന്നാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഏതു വിമാനമാണ് റാഞ്ചുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഫോണ്‍ വന്നയുടനെ പൊലീസിനെ അറിയിച്ചതായും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കി. എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്ത ഓഫിസിലാണ് അജ്ഞാത സന്ദേശം ലഭിച്ചത്.
എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് ശനിയാഴ്ച വൈകീട്ടാണ് ഭീഷണി സന്ദേശം എത്തിയത്. ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ സ്ഥിരമാണ്. ഭീഷണി ഗൗരവമായി എടുത്തിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
Comments