കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം എന്തുതന്നെയായാലും നിറവേറ്റുമെന്ന് നടന് സുരേഷ്ഗോപി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോടാണ് സുരേഷ് ഗോപി ഇങ്ങനെ പ്രതികരിച്ചത്. താന്‍ കേന്ദ്രമന്ത്രിയാകുന്ന കാര്യമൊക്കെ മോദി തീരുമാനിക്കും. താനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം മോദി തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. മറ്റുകാര്യങ്ങളും അദ്ദേഹം തന്നെ അറിയിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബി.ജെ.പി രാജ്യസഭാ സീറ്റ് നല്കിയാല് വെണ്ടെന്ന് പറയില്ല. എന്നാല്‍ ഇതുവരെ അത്തരത്തിലൊരു വാഗ്ദാനം തനിക്ക് ലഭിച്ചിട്ടില്ല. ഒരു പാര്‍ട്ടിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് തന്‍െറ കോലം കത്തിച്ചതോടെ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെ.കരുണാകരന്, എ.കെ. ആന്റണി, വി.എസ് അച്യുതാനന്ദന് എന്നിവരോട് തനിക്ക് ഏറെ ബഹുമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Comments