ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 സൈനികരും 24 ഭീകരരും കൊലപ്പെട്ടു. ബാഗ്ദാദിന് 70 കിലോമീറ്റര്‍ അകലെയുള്ള അല്‍ ദുയാലി നഗരത്തിന് സമീപമാണ് ഞായറാഴ്ച ഏറ്റുമുട്ടലുണ്ടായത്. 61 സൈനികര്‍ക്ക് പരിക്കേറ്റു. ഭീകരരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൈന്യം നടത്തിയ ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റവരെ ബലാദിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, മൊസൂള്‍ നഗരത്തിന് സമീപം അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ ശക്തമായ ആക്രമണമാണ് ഇറാഖ് സൈന്യം നടത്തുന്നത്.
Comments