മങ്കര റെയില്‍വേ സ്റ്റേഷനില്‍ ദമ്പതികള്‍ ട്രെയിനിടിച്ച് മരിച്ചു. മാത്തൂര്‍ ബംഗ്ളാവ് എല്‍.പി സ്കൂളിന് സമീപം ശ്രുതി നിലയത്തില്‍ ശിവപ്രകാശ്(54), ഭാര്യ പാര്‍വ്വതി ദേവി (50) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം നടന്നത്. മേലാറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നഴ്സായി ജോലി ചെയ്യുന്ന പാര്‍വ്വതിദേവിയെ നിലമ്പൂര്‍ പാസഞ്ചസര് ട്രെയിനില്‍ കയറ്റിവിടാന്‍ എത്തിയതായിരുന്നു ശിവപ്രകാശ്. പാളം മുറിച്ചു കടക്കുന്നതിനിടെ ഇരുവരെയും അതിവേഗത്തില്‍ വന്ന കൊച്ചുവേളിയശ്വന്ത്പൂര് എക്സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.
Comments