സോളാര്‍ ബിസിനസ് താന്‍ വീണ്ടും തുടങ്ങുമെന്ന് സരിത നായര്‍. സരിത നായികയായ "ഗള്‍ഫുകാരന്‍െറ ഭാര്യ" എന്ന ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് സോളാര്‍ കേസിലെ പ്രതിയായ സരിത ഇക്കാര്യമറിയിച്ചത്. സോളാര്‍ ബിസിനസ് അത്ര മോശപ്പെട്ട പണിയല്ല. ജലസ്രോതസ് കുറഞ്ഞു വരുന്ന കേരളത്തില്‍ പാരമ്പര്യേതര ഊര്‍ജമായ സൗരോര്‍ജം ഉപയോഗിക്കുന്നതാണ് ഏക പോംവഴി. ഒരു കേസ് ഉണ്ടെന്ന് കരുതി സോളാറിനെതിരെ തിരിയുന്നത് കേരളജനതക്ക് നന്നല്ല. സോളാര്‍ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും സരിത വ്യക്തമാക്കി.
Comments