തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മറുപടിയുമായി എക്സൈസ് മന്ത്രി കെ.ബാബു രംഗത്ത്. ബാറുടമകളില്‍ നിന്നും താന്‍ കോഴവാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബാബു പറഞ്ഞു. താന്‍ പണം വാങ്ങിയതിന് തെളിവുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാന്‍ വി.എസിനെ വെല്ലുവിളിക്കുന്നു. തരംതാണ രീതിയില്‍ വി.എസ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നു. താന്‍ പണം വാങ്ങിയെന്ന് ആരോപണമുന്നയിച്ച ബാറുടമ ബിജു രമേശ് പോലും പറഞ്ഞിട്ടില്ലെന്നും കെ.ബാബു പറഞ്ഞു.
Comments