എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ എസ്ടിഎഫ് (സ്പെഷല്‍ ടാസ്ക് പൊലീസ്) അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത സ്വദേശിയായ പ്രശാന്ത് ബിശ്വാസ് (35) ആണ് അറസ്റ്റിലായത്. ഫോണ്‍ സന്ദേശം ലഭിച്ച നമ്പര്‍ ട്രാക്ക് ചെയ്താണ് യുവാവിനെ കണ്ടെത്തിയതെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
നോര്‍ത്ത് 24 പര്‍ഗാനാസിലെ ബോണ്‍ഗാവില്‍ നിന്നുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.വിമാന റാഞ്ചല്‍ ഭീഷണിയുമായി കൊല്‍ക്കത്തയിലെ എയര്‍ ഇന്ത്യ ഓഫിസില്‍ ഇന്നലെയാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്.
Comments