ഗുജറാത്ത് തീരത്തിനടുത്ത് തകര്‍ന്ന ബോട്ടിലുണ്ടായിരുന്നവര്‍ ഭീകരരാണെന്ന് സംശയിക്കത്തക്ക സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. ഇവര്‍ പാകിസ്താന് സൈന്യവും മാരിടൈം ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതുവര്‍ഷത്തലേന്ന് തീരദേശസേന നടത്തിയ ഓപ്പറേഷനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
പൊട്ടിത്തെറിച്ച് തകര്‍ന്ന് അറേബ്യന്‍ കടലില്‍ മുങ്ങിയ ബോട്ടിലുണ്ടായിരുന്നവര്‍ കൊള്ളക്കാരോ കള്ളക്കടത്തുകാരോ ആവാമെന്ന വിലയിരുത്തല്‍ മന്ത്രി തള്ളി.
Comments