You are Here : Home / News Plus

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;സഞ്ജുവും യുവ് രാജുമില്ല

Text Size  

Story Dated: Tuesday, January 06, 2015 04:54 hrs UTC

മുംബൈ: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ലോകകപ്പിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സാധ്യതാ ടീമില്‍ ഉള്‍പ്പെട്ടിരുന്ന സഞ്ജു വി. സാംസനെ അന്തിമ 15 പേരില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെയും പരിക്കേറ്റ രവീന്ദ്ര ജദേജയെയും ധോണി നായകനായ ടീമില്‍ ഉള്‍പ്പെടുത്തി. ജദേജക്ക് പകരം യുവ് രാജ് സിംഗിനെ ടീമിലുള്‍പ്പെടുത്തുമെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും അതുണ്ടായില്ല. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ആസ്ട്രേലിയയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പങ്കെടുത്ത ധോണി, യുവരാജിന്‍െറ ടീമിലേക്കുള്ള വരവിനെ എതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. ടീമിലുള്‍പ്പെട്ട ഇഷാന്ത് ശര്‍മക്കും പരിക്കാണ്. കാല്‍മുട്ടിനാണ് ഇഷാന്തിന് പരിക്കേറ്റത്.
അഞ്ച് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മെന്‍, രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മെന്‍, മൂന്ന് ഓള്‍റൗണ്ടര്‍മാര്‍, രണ്ട് ഇടങ്കയ്യന്‍ സ്പിന്‍ ബൗളര്‍മാര്‍, ഒരു മീഡിയം പേസര്‍, നാല് സീം ബൗളര്‍, ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്നിവരെയാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ടീം: എം.എസ്് ധോണി(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ് ലി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജദേജ, രവിചന്ദര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, സ്റ്റുവര്‍ട്ട് ബിന്നി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.