You are Here : Home / News Plus

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പ് തുടരുന്നുവെന്ന് സുധീരന്‍.

Text Size  

Story Dated: Wednesday, January 07, 2015 06:01 hrs UTC

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പ് തുടരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. എന്നാല്‍ ഇക്കാര്യത്തിലെ വിയോജിപ്പ് സര്‍ക്കാറിന്‍െറയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനത്തെ ഒരു കാരണവശാലും ബാധിക്കി െല്ലന്നും കെ.പി.സി.സി^സര്‍ക്കാര്‍ ഏകോപന സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സുധീരന്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ മദ്യലോബിയുടെ തീരുമാനം നടപ്പാക്കുന്നു എന്ന വിമര്‍ശം മുമ്പ് ഉന്നയിച്ച കാര്യം ചോദിച്ചപ്പോള്‍ എല്ലാം വിശദീകരിച്ചതാണെന്ന് പറഞ്ഞ് സുധീരന്‍ ഒഴിഞ്ഞുമാറി.

മദ്യനയം സംബന്ധിച്ച് ആരും അഭിപ്രായം മാറ്റിയിട്ടില്ല. സമ്പൂര്‍ണ മദ്യനിരോധം എന്ന ലക്ഷ്യവുമായി കെ.പി.സി.സി മുന്നോട്ടുപോകും. മദ്യനിരോധം കെ.പി.സി.സിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. മദ്യനിരോധമടക്കമുള്ള ജനകീയ മുദ്രാവാക്യം ഉടര്‍ത്തിപ്പിടിച്ചാണ് ജനപക്ഷയാത്ര നടത്തിയതെന്നും സുധീരന്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് 5.45ന് ആരംഭിച്ച സര്‍ക്കാര്‍^കെ.പി.സി.സി ഏകോപന സമിതി യോഗം രാത്രി 11 മണിയോടുകൂടിയാണ് അവസാനിച്ചത്.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ കണക്കിലെടുക്കും. വിഷയത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗെയിംസ് മികച്ച രീതിയില്‍ നടക്കണമെന്ന് കെ.പി.സി.സി ആഗ്രഹിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ധിപ്പിച്ച നികുതി നിരക്ക് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പുനഃപരിശോധിച്ച് തീരുമാനം ഉണ്ടാക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.