ബാര്‍ വിഷയത്തില്‍ തര്‍ക്കം അവസാനിച്ചുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തെ സംബന്ധിച്ച് നിലവിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം.
സര്‍ക്കാരും പാര്‍ട്ടിയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതെല്ലാം ചര്‍ച്ച നടത്തി പരിഹരിച്ചു. ഇതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും അവസാനിച്ചു. മാവോയിസ്റ്റ് ഭീഷണി ഉള്‍പ്പടെയുള്ളവ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ ഗെയിംസിനുള്ള സുരക്ഷ കര്‍ശനമാക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
Comments