പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ താന്‍ മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയതും ആനുകൂല്യങ്ങള്‍ പരമാവധിപേര്‍ക്ക് ലഭിക്കുംവിധം പി ഐ ഒ (പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍), ഒ സി ഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കാര്‍ഡുകള്‍ ലയിപ്പിച്ചതും പ്രശ്നങ്ങള്‍ മനസിലാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്കാര്‍ ലോകത്തെ ഏതുരാജ്യത്തുനിന്നും പ്രശംസ നേടുന്നു. പണമുള്ളതുകൊണ്ടല്ല, ഇന്ത്യന്‍ മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കുന്നതുകൊണ്ടാണ് പ്രശംസ ലഭിക്കുന്നത്. ഇന്ന് ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് ഇന്ത്യയെ നോക്കുന്നത്. ഇന്ത്യ വളരെവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് നിരവധി അവസരങ്ങള്‍ രാജ്യത്ത് പ്രവാസികളെ കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments