You are Here : Home / News Plus

തീവ്രവാദം അമര്‍ച്ചചെയ്യാന്‍ മുസ്ലിം നേതാക്കളുമായി സഹകരിക്കുമെന്ന് യു.എസ്

Text Size  

Story Dated: Thursday, January 08, 2015 05:39 hrs UTC

വാഷിങ്ടണ്‍: ലോകത്തുടനീളമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലിം നേതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ്ഹൗസ്. ഫ്രാന്‍സിലെ തീവ്രവാദ ആക്രമണത്തിന് ശേഷമാണ് അമേരിക്കയുടെ പ്രഖ്യാപനം. ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില വ്യക്തികളാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അത്തരക്കാര്‍ക്കെതിരായ പ്രവര്‍ത്തനം ഊര്‍ജിമാക്കും -വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.
സമാധാനം ഉദ്ഘോഷിക്കുന്ന മതത്തെ ചില വ്യക്തികള്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. പാരിസ് ആക്രമണത്തിന്‍െറ യഥാര്‍ഥ ഉത്തരവാദികള്‍ ആരാണെന്നതു സംബന്ധിച്ച് വ്യക്തത വരുത്താന്‍ യു.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐ.എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ ഭീഷണിയെക്കുറിച്ച് തങ്ങള്‍ക്ക് ബോധ്യമുണ്ട്. ഭീഷണി ഗുരുതരമാണെങ്കിലും അന്താരാഷ്ട്ര സഹകരണത്തിലൂടെ ഇതിനെ അതിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. യു.എസ് പ്രസിഡന്‍റിന്‍െറ ദേശീയ സുരക്ഷാ സംഘം ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിക്ക് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. ഫ്രാന്‍സിന് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ഏണസ്റ്റ് കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.