ചേര്‍ത്തല റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുവാനായി കുട്ടികളുമായി പോയ സ്വകാര്യ സ്കൂള്‍വാന്‍ വെയിറ്റിങ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി നാലു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ആലപ്പുഴ^ ചേര്‍ത്തല റൂട്ടില്‍ വലിയ കലവൂര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.താമരക്കുളം ചക്കിയാറ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 36 വിദ്യാര്‍ഥികളും ആറ് അധ്യാപകരും ഉണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വെയിറ്റിങ് ഷെഡ്ഡ് സ്ഥലം ഭാഗികമായി തകര്‍ന്നു. യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയിരുന്ന കലവൂര്‍^കടപ്പുറം ബസിന് പിന്നിലാണ് സ്കൂള്‍ വാന്‍ ഇടിച്ചുനിന്നത്. അപകടത്തെ തുടര്‍ന്ന് വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
Comments