സി.പി.എം കാസര്‍കോട്, ഇടുക്കി ജില്ലാ സമ്മേളനങ്ങള്‍ക് ഇന്ന് തുടക്കം. ഇടുക്കി ജില്ലാ സമ്മേളനം മൂന്നാറിലും കാസര്‍കോട് സമ്മേളനം ഉദുമ ഏരിയയിലെ കോളിയടുക്കത്തുമാണ് നടക്കുന്നത്. വിവിധ ഏരിയാ സമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 251 പ്രതിനിധികളും നിലവില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ 31 പേരുമുള്‍പ്പെടെ 282 പേരാണ് വെള്ളിയാഴ്ച ആരംഭിക്കുന്ന കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി കോളിയടുക്കത്ത് പ്രതിനിധി സമ്മേളനവും ഞായറാഴ്ച ചട്ടഞ്ചാലില്‍ പൊതുസമ്മേളനവും നടക്കും. നിലവിലെ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന് വീണ്ടും സെക്രട്ടറിയായി വരാനാണ് കൂടുതല്‍ സാധ്യത. സര്‍വീസ് രംഗത്തുനിന്നും സംഘടനയിലേക്കത്തെിയ തൃക്കരിപ്പൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗമായ എം.വി. ബാലകൃഷ്ണനും മുന്‍ എം.എല്‍.എയും സി.ഐ.ടി.യു രംഗത്തെ പ്രമുഖനുമായ പി. രാഘവനുമാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാവുന്ന മറ്റ് രണ്ടുപേര്‍. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് കാസര്‍കോട് സമ്മേളനം ഉദ്ഘാടനം ചെയ്യുക.
മൂന്ന് പതിറ്റാണ്ടോളം ജില്ലയില്‍ പാര്‍ട്ടിയെ നയിച്ച സെക്രട്ടറി എം.എം. മണിയുടെ പടിയിറക്കത്തിന് കൂടി സാക്ഷ്യം വഹിക്കുന്ന ഇടുക്കി സമ്മേളനത്തില്‍ പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
Comments