You are Here : Home / News Plus

ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചത് തൊട്ടടുത്തുനിന്ന്

Text Size  

Story Dated: Friday, January 09, 2015 11:24 hrs UTC

കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിന്റെ സുരക്ഷാ ചുമതലവഹിച്ചിരുന്ന നാവികര്‍ വെടിവെച്ചത് 125 മീറ്റര്‍ അകലെനിന്നാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്‍ ഐ എയുടെ അധികാര പരിധി സംബന്ധിച്ച തര്‍ക്കം ഇറ്റലി ഉന്നയിച്ചിട്ടുള്ളതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

യാതൊരു പ്രകോപനവും കൂടാതെ നടത്തിയ വെടിവെപ്പിന് മുമ്പ് നാവികര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. 125 മീറ്റര്‍ അകലെ നിന്ന് മത്സ്യബന്ധന ബോട്ടിനുനേരെ ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് 20 തവണ വെടിവെച്ചു. ഇത്രയും അടുത്തു നിന്ന് തെറ്റിദ്ധാരണമൂലം വെടിവെച്ചുവെന്ന വിശദീകരണം അംഗീകരിക്കാനാവില്ളെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.നാവികര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിരുന്നില്ല. കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനുള്ള ആദ്യ ദൗത്യത്തിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ക്കു നേരെയുള്ള വെടിവെപ്പ്. ചോദ്യംചെയ്യില്‍ മുന്‍കൂട്ടി തയാറാക്കിയ മറുപടികളാണ് നാവികര്‍ നല്‍കിയത്. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്തുവെച്ചാണ് വെടിവെപ്പ് നടന്നതെന്ന ഇറ്റലിയുടെ വാദത്തിന് എതിരായ തെളിവുകളും കുറ്റപത്രത്തില്‍ എന്‍.ഐ.എ വിശദീകരിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.