ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗള്‍ഫ് മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നിതാഖാത് പോലെയുള്ള നടപടികള്‍ മൂലം പ്രവാസികള്‍ മടങ്ങിവരാന്‍ നിര്‍ബന്ധിതരാകുകയാണ്. മടങ്ങിവരുന്നവരെ എങ്ങനെ പുനരധിവസിപ്പിക്കാമെന്നും അവരുടെ കഴിവുകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും നാം ചിന്തിക്കണം. കേരളസര്‍ക്കാര്‍ ചില പുനരധിവാസ പാക്കേജുകള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവ പൂര്‍ണമായി വിജയത്തിലെ ത്തിക്കാന് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍െറ പിന്തുണ ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.പ്രവാസി ഭാരതീയ ദിവസിന്‍െറ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനങ്ങളിലെ നിക്ഷേപസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments