You are Here : Home / News Plus

ഭക്തി നിര്‍ഭരമായ സന്ധ്യയില്‍ ആയിരങ്ങള്‍ മകരവിളക്ക് ദര്‍ശിച്ചു

Text Size  

Story Dated: Wednesday, January 14, 2015 04:13 hrs UTC

ശബരിമല: ശരണാരവങ്ങളാല്‍ ഭക്തി നിര്‍ഭരമായ സന്ധ്യയില്‍ ആയിരങ്ങള്‍ മകരവിളക്ക് ദര്‍ശിച്ചു സാഫല്യം നേടി. ദീപാരാധനയുടെ മണിനാദം മുഴങ്ങിയപ്പോള്‍ പൊന്നമ്പലമേട്ടില്‍ മൂന്നു തവണ മകരവിളക്ക് തെളിഞ്ഞു.
വൈകിട്ട് 6.40തോടെ കൊടിമരച്ചുവട്ടില്‍ എത്തിയ തിരുവാഭരണ പേടകം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍, അംഗങ്ങളായ സുബാഷ് വാസു, പി.കെ. കുമാരന്‍ എന്നിവര്‍ സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. ശ്രീകോവിലിന് മുന്നില്‍ തന്ത്രി കണ്ഠരര് രാജീവരര് മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരി എന്നിവര്‍ പേടകം ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.
വൈകുന്നേരം ശരംകുത്തിയാലിന് മുന്നിലെത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടീവ് ഓഫിസര്‍ നേതൃത്വത്തില്‍ സ്വീകരിച്ചു. അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും വലിയ പൊലീസ് സന്നാഹവും ഘോഷയാത്രയെ അനുഗമിച്ചു.
മകരവിളക്ക് ദര്‍ശനത്തിന് ശേഷം തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം കാണാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് 7.48നാണ് മകരസംക്രമ പൂജ നടക്കുക. ഇതോടെ ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് പരിസമാപ്തി കുറിച്ചു ഭക്തന്മാര്‍ മലയിറങ്ങും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.