അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിന് പ്രവാസി മലയാളികളില്‍ ആത്മവിശ്വാസമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആഗോള പ്രവാസി കേരളീയ സംഗമത്തില്‍ ലോകത്തിന്‍െറ വിവിധ മേഖലയില്‍നിന്ന് ആയിരത്തോളം പ്രവാസികള്‍ പങ്കെടുക്കും.
വെള്ളി, ശനി ദിവസങ്ങളിലായി കൊച്ചിയിലെ ലെ മെറിഡിയന് കണ്വെന്ഷന് സെന്ററിലാണ് സംഗമം. യു.എ.ഇയില്‍ നിന്നുള്ള പ്രവാസി മലയാളികളാണ് പങ്കെടുക്കുന്നവരില്‍ ഏറെയും. സൗദി, കുവൈത്ത്, ഖത്തര്‍, ഒമാന്‍, അമേരിക്ക എന്നിവയാണ് തൊട്ടുപിന്നില്‍. വെള്ളിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും നോര്‍ക്ക മന്ത്രി കെ.സി. ജോസഫുമായും വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ മുഖാമുഖവും സംഘടിപ്പിച്ചിട്ടുണ്ട്.
Comments