You are Here : Home / News Plus

പ്രവീണ്‍ തൊഗാഡിയ അത്ര മോശക്കാരനാണോ എന്ന് സുരേഷ് ഗോപി

Text Size  

Story Dated: Friday, January 16, 2015 04:43 hrs UTC

തിരുവനന്തപുരം: പ്രവീണ്‍ തൊഗാഡിയ അത്ര മോശക്കാരനാണോ എന്ന് നടന്‍ സുരേഷ് ഗോപി. കേരള തൊഗാഡിയ എന്ന് കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണം വിശേഷിപ്പിച്ചതിനെ കുറിച്ച് ഒരു പത്രത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് താന്‍ നടത്തിയ പ്രസംഗം വിവാദമാക്കുന്നത് ദുഷ്ടലാക്കുള്ളവരാണ് . കുറച്ചു കഴിയുമ്പോള്‍ അവര്‍ പല്ല് കൊഴിഞ്ഞു മുട്ട് മടക്കും. പ്രസംഗിച്ചത് എന്താണെന്നു പാരിഷ് കൌണ്‍സിലിനും വിഴിഞ്ഞത്തെ ജനങ്ങള്‍ക്കും അറിയാം. വിഴിഞ്ഞം പദ്ധതിക്ക് എതിര് നില്‍ക്കുന്നവരാണ് വിവാദത്തിനു പിന്നില്‍.
തിരുവനന്തപുരത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഓ രാജഗോപാല്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. അതൊരു അംഗീകാരമായി കാണുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ബി ജെ പി ദേശീയ സംസ്ഥാന നേതൃത്വങ്ങളാണ് .
ഓഗസ്റ്റ്‌ 2 നു യൂത്ത് കോണ്‍ഗ്രസുകാര്‍ തന്‍റെ കോലം കത്തിച്ച ശേഷമാണ് മനസ്സ് മാറിയത്.ബി ജെ പി യുമായി സഹകരിക്കാന്‍ ഇടയാക്കിയത് ആ സംഭവമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.