പെട്രോള്‍, ഡീസല്‍ വില കുറച്ചു;കേന്ദ്രം നികുതി കൂട്ടി
Text Size
Story Dated: Friday, January 16, 2015 05:00 hrs UTC
ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോള്‍ വില 2 രൂപ 42 പൈസയും ഡീസല്‍ വില 2 രൂപ 25 പൈസയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില 44 ഡോളറായി കുറഞ്ഞതിനെ തുടര്‍ന്നാണ് എണ്ണ കമ്പനികള്‍ വില കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
അതേസമയം എണ്ണ വില കുറയുന്നത് മൂലമുണ്ടാകുന്ന വരുമാന ചോര്‍ച്ച തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്‍െറയും ഡീസലിന്‍െറയും എക്സൈസ് നികുതി രണ്ട് രൂപ കൂട്ടിയിട്ടുണ്ട്.
Comments