You are Here : Home / News Plus

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ എവിടെപ്പോയെന്ന് അന്വേഷിക്കണം - പി.സി.ജോര്‍ജ്‌

Text Size  

Story Dated: Saturday, January 17, 2015 03:49 hrs UTC

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ നല്‍കിയ ആനുകൂല്യങ്ങളില്‍ എത്രശതമാനം അവരുടെ പക്കലെത്തിയെന്ന് നിയമസഭാസമിതി അന്വേഷിക്കണമെന്ന് ചീഫ്വിപ്പ് പി.സി.ജോര്‍ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സഹായങ്ങള്‍ തട്ടിയെടുത്തവരെ മാതൃകാപരമായി ശിക്ഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നല്‍കി.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഈ അന്വേഷണത്തിന് പ്രസക്തിയുണ്ട്. അവഗണനയുടെ ഭാരം ചുമക്കുന്നവരാണ് ആദിവാസിജനവിഭാഗങ്ങള്‍. തീവ്രവാദപ്രചാരണം നടത്തുന്നവര്‍ വിജയിക്കാതിരിക്കണമെങ്കില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നിയമപരമായ എല്ലാ സംരക്ഷണവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.