ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡിലെ ചെയര്‍പേഴ്സണ്‍ ലീലാ സാംസണിന്റെ രാജിക്ക് പിന്നാലെ ഒമ്പതംഗങ്ങള്‍ കൂടി രാജിവെച്ചു. ഇറാ ഭാസ്കര്‍ അടക്കമുള്ള അംഗങ്ങളാണ് രാജിവെച്ചത്. സിഖുകാര്‍ക്കിടയില്‍ രൂപംകൊണ്ട ദേരാ സച്ചാ സൗദയുടെ നേതാവും ആള്‍ദൈവവുമായ ഗുര്‍മീത് രാം റഹീം സിങ്ങിന്‍െറ വിവാദ സിനിമ ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ (ദൈവദൂതന്)ന് സെന്‍സര്‍ ബോര്‍ഡിന്‍െറ തീരുമാനം മറികടന്ന് അപ്പലറ്റ് ട്രൈബ്യൂണല്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കൂട്ടരാജി. ഇറാ ഭാസ്കര്‍, ലോറ പ്രഭു, പങ്കജ് ശര്‍മ്മ, രാജീവ് മസന്ത്, ടി.ജി ത്യാഗരാജന്, മമങ്ക് ദായ്, ശുഭ്ര ഗുപ്ത എന്നിവരുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്.
സെന്‍സര്‍ ബോര്‍ഡിന്‍്റെ സുതാര്യമായ നടത്തിപ്പിന് അടിയന്തരമായി ചില മാറ്റങ്ങള്‍ വരുത്തണമെന്നും വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെയര്‍പേഴ്സണ്‍ ലീലാ സാംസണ് രാജി വെച്ചിട്ടും മന്ത്രാലയത്തിന്‍്റെ ഭാഗത്തു നിന്നും അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ളെന്ന് ബോഡംഗങ്ങള്‍ ആരോപിച്ചു.
Comments