You are Here : Home / News Plus

ബാര്‍ കോഴ: യു.ഡി.എഫ് അടിയന്തര യോഗം ചേരുന്നു

Text Size  

Story Dated: Tuesday, January 20, 2015 03:58 hrs UTC

തിരുവനന്തപുരം: കെ.എം മാണിക്കെതിരെ ആര്‍.ബാല കൃഷ്ണപിള്ള ഉയര്‍ത്തിയ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് അടിയന്തര യോഗം ചേരുന്നു. പിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മാണിയടക്കമുള്ളവര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഈ സാഹചര്യത്തില്‍ കൂടിയാണ് യു.ഡി.എഫ് അടുത്തയാഴ്ച യോഗം ചേരുന്നത്. യു.ഡി.എഫ് യോഗം ചേരാന്‍ തീരുമാനിച്ചതായും എന്നാല്‍ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.
എന്നാല്‍, തന്നെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പിള്ള പറഞ്ഞു. പുറത്തു നില്‍ക്കുന്ന പിള്ള അകത്തുള്ള പിള്ളയേക്കാള്‍ ശക്തനായിരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. അതോടൊപ്പം, ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ ആരോപണവും ബാലകൃഷ്ണ പിള്ള ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിക്കുകയുണ്ടായി. ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി ആക്രമിച്ചാണ് പിള്ള ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. ഈ സാഹചര്യത്തിലാണ്് യു.ഡി.എഫ് അടിയന്തിര യോഗം ചേരാന്‍ തീരീമാനിച്ചത്.
അതിനിടെ, പിള്ളയും ബിജു രമേശും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതോടെ മാണിയുടെ നില കൂടുതല്‍ പ്രതിരോധത്തിലായി. ബാറുകാരില്‍ നിന്നു മാത്രമല്ല ജ്വല്ലറി, ബേക്കറി ഉടമകളില്‍ നിന്നു പോലും മാണി പണം സ്വീകരിച്ചുവെന്നാണ് ബാല കൃഷ്ണപിള്ള ബിജുവുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി പിന്നീട് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, ചീഫ് വിപ്പ് പി. സി ജോര്‍ജ് മാണിക്കെതിരെ നടത്തിയ പരോക്ഷ പരാമര്‍ശവും മാണിയുടെ നില പരുങ്ങലിലാക്കുന്നതാണ്. ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാണിയെ മാറ്റി നിര്‍ത്തണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.