You are Here : Home / News Plus

ഇത് മലയാളിക്ക് കിട്ടുന്ന അംഗീകാരം

Text Size  

Geethu Thambi

Aswamedham News Team

Story Dated: Thursday, January 22, 2015 08:45 hrs UTC

കേരളത്തിന്റെ ഭാവിതലമുറയെ നേരായ വഴിയില്‍ മുന്നോട്ടു നയിക്കാനായി വളരെയധികം സദ്പ്രവൃത്തികള്‍ ചെയ്തിട്ടുള്ള ഒരു പോലീസ് ഓഫീസറാണ് ശ്രീ. പി.വിജയന്‍ ഐ.പി.എസ്. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ഷാഡോ പോലീസ് തുടങ്ങി പല നല്ല കാര്യങ്ങളും അദ്ദേഹം സമൂഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കെ ജനകീയം - 2006 എന്ന പേരില്‍ അദ്ദേഹം കൊണ്ടുവന്ന സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതി ഇന്ന് മറ്റ് സംസ്ഥാനങ്ങള്‍ പോലും ഏറ്റെടുത്തു കഴിഞ്ഞു. ഇത്തരത്തില്‍ ജനോപകാരപ്രദമായ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുള്ളത് മയക്കുമരുന്നിനടിമപ്പെട്ട കുട്ടികളുടെ പുനരധിവാസമാണ്. മയക്കുമരുന്നിന് അടിമപ്പെട്ട കുട്ടികള്‍, അതുപോലെ മോഷണത്തില്‍ പെട്ടുപോയ കുഞ്ഞുങ്ങള്‍, ഇവരെ വളരെ കൃത്യമായി പുനരധിവസിപ്പിക്കാനുള്ള ഒരു ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്.

 

അതിലദ്ദേഹം വിജയിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യനന്മ ഏറ്റവും കൂടുതലുള്ളതും ഇതിലാണ്. വളരെ സത്യസന്ധനായ, ധര്‍മിഷ്ടനായ, നീതിമാനായ ഒരു പോലീസ് ഓഫീസറാണ് പി. വിജയന്‍. ഒരു പോലീസ് ഓഫീസര്‍ എന്ന നിലയില്‍ കേരളത്തിലെ സാധാരണക്കാരായ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാവുന്ന പ്രവൃത്തികളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ പി. വിജയന്‍ എന്ന പോലീസ് ഓഫീസ് ഓഫീസര്‍ക്ക് കിട്ടുന്ന ഏതൊരംഗീകാരവും മലയാളിക്ക് കിട്ടുന്ന അംഗീകാരമാണ്, ഇവിടുത്തെ ഭാവിതലമുറക്ക് കിട്ടുന്ന അംഗീകാരമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.