You are Here : Home / News Plus

മാണിക്കെതിരേ പ്രതാപന്‍ എം.എല്‍.എ

Text Size  

Story Dated: Sunday, January 25, 2015 11:29 hrs UTC

ബാര്‍കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ആരോപണത്തില്‍ ജനങ്ങളുടെ പക്ഷമാണ് ശരിയെന്ന് പ്രതാപന്‍ എം.എല്‍.എ. ആരോപണത്തില്‍ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് താനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം മുറക്കു നടക്കട്ടെ എന്നു തന്നെയാണ് അഭിപ്രായം. കഴിവു തെളിയിച്ച ഓഫിസറാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നത്. അത് ശരിയായ ദിശയിലാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്നും പ്രതാപന്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കെ.പി.സി.സി പ്രസിഡന്‍റ് ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. അന്വേഷണഫലത്തിനായി കാത്തിരിക്കാം. സര്‍ക്കാറിനും യു.ഡി.ഫിനും പ്രതിസന്ധിയില്ല. ബജറ്റ് ആര് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. തന്‍െറ നിലപാടുകള്‍ക്ക് പാര്‍ട്ടിയില്‍ നിന്നു പിന്തുണ ലഭിക്കുന്നുണ്ട്. മാണിക്കെതിരെയുള്ള ആരോപണത്തില്‍ ബാലകൃഷ്ണപിള്ളക്ക് പങ്കുണ്ടോയെന്നത് അന്വേഷണ പരിധിയില്‍ വരണം -അദ്ദേഹം പറഞ്ഞു.
ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.