മുല്ലപ്പൂവിന് കിലോഗ്രാമിന് 3000 രൂപയായി വില. രണ്ടുനാള്‍ കൊണ്ടാണ് വിലയില്‍ കുതിച്ചുകയറ്റം. ബുധനാഴ്ച കിലോയ്ക്ക് 400 രൂപയായിരുന്ന വില, അടുത്ത ദിനം 1500 ആയി കൂടി. ശനിയാഴ്ച മുല്ലപ്പൂവില 3000 രൂപയായി മാറി.
ചില്ലറയായി മാല വാങ്ങുന്നവരെയാണ് വിലക്കയറ്റം ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഒരു മുഴം മുല്ലപ്പൂമാലയ്ക്ക് വില 100 രൂപയായി കുതിച്ചു. വിവാഹസീസണ് തുടങ്ങിയതിനാല്‍ മുല്ലപ്പൂവിന് വില്പന ഏറെയാണ്. ശങ്കരന് കോവില്‍, തെങ്കാശി എന്നിവിടങ്ങളില്‍നിന്നാണ് മുല്ലപ്പൂ ഏറെയും വരുന്നത്. അവിടെ മഞ്ഞ് കൂടിയതിനാല്‍ ഉല്പാദനം കുറഞ്ഞു എന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലവര്‍ധനയ്ക്ക് ഇതാണ് കാരണമെന്ന് അവര്‍ സൂചിപ്പിക്കുന്നു.
Comments