ശിശുമരണവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ അട്ടപ്പാടി സന്ദര്‍ശിക്കുന്നതിനിടെ ഒരു ആദിവാസി കുഞ്ഞ്കൂടി മരിച്ചു. ഷോളയൂര്‍ അണക്കാട് ഊരിലെ ജടകന്^ വളര്‍മതി ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവസമയത്ത് 920 ഗ്രാം തൂക്കമേ ഉണ്ടായിരുന്നു. തലച്ചോറിന് വളര്‍ച്ച ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഇതോടെ ഈവര്‍ഷം അട്ടപ്പാടിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 19 ആയി.
Comments