സംസ്ഥാനത്ത് അടച്ചു പൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പുതിയ ഹരജി. നക്ഷത്രപദവികള് നോക്കി ബാര്‍ നല്കുന്നതില് യുക്തിയില്ളെന്ന് കാണിച്ചാണ് ബാറുടമകള്‍ ഹരജി നല്‍കിയിട്ടുള്ളത്. സ്റ്റാര്‍ പദവികള്‍ സര്‍ക്കാറിന്‍്റെ ഇളവുകള്‍ നേടുന്നതിന് മാത്രമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിനോദസഞ്ചാര മേഖലയെ സംരക്ഷിക്കാനാണ് പുതിയ മദ്യനയം. സഞ്ചാരികള്‍ താമസിക്കാനത്തെുന്നത് ഹോട്ടലുകളുടെ നക്ഷത്ര പദവികള്‍ നോക്കിയാണ്. സ്റ്റാര്‍ നോക്കി ബാറുകള്‍ നല്കുന്നതില് കേന്ദ്രസര്‍ക്കാര്‍ നേരത്തെ എതിര്‍പ്പറിയിച്ചിരുന്നുവെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
Comments