ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ വിമര്‍ശം തുടരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുന്നതിനെ ചോദ്യം ചെയ്ത് ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നത് മുന്‍ കേന്ദ്ര മന്ത്രിയും കര്‍ണാടക ഗവര്‍ണറുമായ ഹന്‍സ് രാജ് ഭരദ്വാജാണ്. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധിക്ക് മാത്രമേ കഴിയൂ എന്ന് ഭരദ്വാജ് പറഞ്ഞു.
പ്രിയങ്കാ ഗാന്ധിക്ക് പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട ചുമതലകള്‍ സോണിയാ ഗാന്ധി നല്‍കണം. അതിനുള്ള സമയമായി. പ്രിയങ്കക്ക് മാത്രമേ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയൂ -ഭരദ്വാജ് ഐ.ബി.എന്‍ ചാനലിനോട് പറഞ്ഞു.
ടുജി സ്പെക്ട്രം ലൈസന്‍സ് റദ്ദാക്കാന്‍ താന്‍ പറഞ്ഞത് മന്‍മോഹന്‍സിങ് കേട്ടില്ലെന്ന പി. ചിദംബരത്തിന്‍െറ പ്രസ്താവനയെയും ഭരദ്വാജ് വിമര്‍ശിച്ചു. ലൈസന്‍സ് റദ്ദാക്കാന്‍ ചിദംബരം മന്‍മോഹന്‍സിങ്ങിനോട് ആവശ്യപ്പെട്ടിട്ടില്ല. മന്മോഹനോട് താരതമ്യം ചെയ്യുമ്പോള്‍ ചിദംബരം ആരുമല്ല. ചിദംബരം പറയുന്നത് മന്മോഹന് ശ്രദ്ധിച്ചില്ല എന്ന കാര്യം ശരിയല്ലെന്നും ഭരദ്വാജ് പറഞ്ഞു.
Comments