ഛത്തീസ്ഗഡില്‍ ശനിയാഴ്ച നടന്ന വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകളില്‍ പങ്കെടുത്ത എട്ടുപേര്‍ മരിച്ചു. 52 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബിലാസ്പൂരിലും താഖത്പൂരിലുമാണ് ശനിയാഴ്ച സംസ്ഥാന ആരോഗ്യ മന്ത്രാലയം വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകള്‍ നടത്തിയത്.
ക്യാമ്പില്‍ പങ്കെടുത്ത ജാനകി ഭായ് (30) യെയാണ് ആദ്യം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബിലാസ്പുര്‍ ജില്ലാ ആസ്പത്രിയില്‍ തിങ്കളാഴ്ച രാവിലെ അവര്‍ മരിച്ചു.തിങ്കളാഴ്ച വൈകീട്ടോടെയാണ് മറ്റ് അഞ്ച് സ്ത്രീകള്‍ മരിച്ചത്. 52 പേര് ഇപ്പോള്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലുണ്ട്.
Comments