ഇരിങ്ങാലക്കുടയില്‍ ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് അമ്മയും മകനും മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി കൃഷ്ണകുമാറിന്‍െറ ഭാര്യ പായിങ്ങാട് തെക്കേടത്ത് സൂര്യ (26), മകന് അഹസ് കൃഷ്ണ എന്നിവരാണ് മരിച്ചത്.
കരുപടന്ന കോണത്തുകുന്നില്‍ ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം. മകനെ സ്കൂളിലേക്ക് കൊണ്ടു വിടാനായി റോഡിലിറങ്ങിയപ്പോഴാണ് ടിപ്പര്‍ ലോറി (ടോറസ്) ഇരുവരെയും ഇടിച്ചിട്ടത്. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ റോഡിലിറക്കരുതെന്ന നിയമം ലംഘിക്കുന്നത് പ്രദേശത്ത് പതിവാണ്. കൊടുങ്ങല്ലൂര്‍ സെന്റ് ജോസഫ് കോണ്‍വെന്റ് ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് അഹസ് കൃഷ്ണ.
Comments