ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കണമെന്നും തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. തീയതി തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എച്. എല്‍ ദത്തു അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്.
എ.എ.പിക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭുഷണ്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കോടതി നിര്‍ദേശം നല്‍കണമെന്ന് വാദിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഇക്കാര്യത്തില്‍ ഇടപെടാനാവില്ളെന്നും കോടതി വ്യക്തമാക്കി. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് എ.എ.പി സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി. നിയമസഭ പിരിച്ചുവിട്ടെന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണ് ഹരജി തള്ളിയത്.
Comments