അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുടുങ്ങിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ ഉടന്‍ അറസ്റ്റു ചെയ്യും. സൂരജിനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്താല്‍ മാത്രമെ പണം ഏതെല്ലാം വിധമാണ് സമ്പാദിച്ചതെന്നും ഇതിനു ആരുടെയൊക്കെ സഹായം ലഭിച്ചു എന്നടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകുവെന്നാണ് വിജിലന്‍സ് സംഘം ആഭ്യന്തരവകുപ്പിനെ ധരിപ്പിച്ചിരിക്കുന്നത്.
അറസ്റ്റിനു മുമ്പ് സൂരജിനെ സസ്പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. സൂരജിനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഫയലില്‍ യുഡിഎഫ് യോഗത്തിനായി കൊച്ചിയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടു. ഇതോടെ സൂരജിനെ അറസ്റ്റു ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ വിജിലന്‍സ് സംഘം ആരംഭിച്ചു.
Comments