കിഷ്തര്‍: മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരി എന്നും കാശ്മീരി തന്നെയായിരിക്കും. മാറ്റത്തിന്റെ സമയമാണ് ഇപ്പോഴുള്ളത്. യുവജന വിഭാഗങ്ങള്‍ക്ക് സുരക്ഷിതമായ ഭാവിയും യുവജനങ്ങള്‍ക്ക് തൊഴിലവസരം വേണം. വലിയ അഴിമതിയില്‍ നിന്ന് ഭരണത്തെ മോചിപ്പിക്കണമെന്നും മോദി പറഞ്ഞു. ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ട് കുടുംബങ്ങള്‍ മാത്രമാണ് ജമ്മു കശ്മീരില്‍ ഭരണം നടത്തിയിട്ടുള്ളത്. എന്തു കൊണ്ട് കൂടുതല്‍ നേതാക്കളെ സംഭാവന ചെയ്യാന്‍ മറ്റ് കുടുംബങ്ങള്‍ സാധിക്കുന്നില്ലെന്ന് മോദി ചോദിച്ചു. കശ്മീരി അഭയാര്‍ഥികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും മോദി വ്യക്തമാക്കി.
Comments