പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ വിഎസ്ഡിപി പ്രവര്‍ത്തകര്‍ നടത്തിയ കിടപ്പുസമരം അവസാനിപ്പിച്ചു. ബുധനാഴ്ച യോഗം ചേര്‍ന്നു ആവശ്യങ്ങള്‍ അനുഭാവപൂര്‍ണമായി പരിഗണിക്കാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധ സമരം പിന്‍വലിക്കാന്‍ വിഎസ്ഡിപി തീരുമാനിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.30 നാണ് പ്രതിഷേധ സമരം ആരംഭിച്ചത്.
സമുദായാചാര്യന്‍ വൈകുണ്ഠസ്വാമിയുടെ ജന്മദിനമായ മാര്‍ച്ച് 12 പൊതു അവധിയായി പ്രഖ്യാപിക്കുക, സംസ്ഥാനത്ത് ലഹരി നിര്‍മാര്‍ജ്ജനം നടപ്പിലാക്കുക, ഭൂരഹിതരായ നാടാര്‍ സമുദായ അംഗങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുക, ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉടന്‍ പട്ടയം നല്‍കുക, വിദ്യാഭ്യാസ രംഗത്ത് സമസ്ത മേഖലയിലും നാടാര്‍ സമുദായാംഗങ്ങള്‍ക്ക് അഞ്ചുശതമാനം സംവരണം നടപ്പിലാക്കുക തുടങ്ങി ഒമ്പതിന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയായിരുന്നു പ്രതിഷേധസമരം.
Comments