ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകരിക്കുന്നത് താന്‍ നേരത്തേ നടപ്പിലാക്കിയ പദ്ധതികളാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ശൗചാലയ നിര്‍മാണം, ഗ്രാമങ്ങള്‍ ദത്തെടുക്കല്‍ എന്നീ പദ്ധതികള്‍ തന്േറതില് നിന്നും അനുകരിച്ച ് മോദി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലക്നോവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുലായം.
ഗ്രാമങ്ങളെ ദത്തെടുക്കുന്ന പദ്ധതിയും ശൗചാലയ നിര്‍മാണ പദ്ധതിയും താന്‍ 1990 കളില്‍ ആരംഭിച്ചതാണ്. ഇക്കാര്യം മോദി തന്നില്‍ നിന്ന് പഠിച്ചാണ് അനുകരിക്കുന്നത്. ഇക്കാര്യമെല്ലാം ജനങ്ങള്‍ക്ക് അറിയാമെന്നും മുലായം വ്യക്തമാക്കി.
രാജ്യത്തെ ദാരിദ്രമാണ് ആദ്യം ഇല്ലാതാക്കേണ്ടത്. എന്നാല്‍ മാലിന്യവും ഇല്ലാതാകും. സമാജ് വാദി പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളും മന്ത്രിമാരും എം.എല്‍.എമാരും രണ്ട് ഗ്രാമങ്ങളെങ്കിലും ദത്തെടുക്കാനും മുലായം ആവശ്യപ്പെട്ടു. ആ ഗ്രാമങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ക്ക് വേണ്ടി ജോലിചെയ്യാനും മുലായം പ്രസംഗത്തില്‍ വ്യക്തമാക്കി.
Comments