മദ്യനയത്തില്‍ കര്‍ശന നിലപാട് തുടരുന്ന കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. സുധീരന് നയിക്കുന്ന ജനപക്ഷയാത്ര സ്പോണ്സര് ചെയ്ത്തത് ബാര്‍ മുതലാളിമാരാണ്. അത് മറച്ചുവെക്കാന്‍ വേണ്ടിയാണ് അദ്ദേഹം മദ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.
ബാര്‍ കോഴ വിവാദത്തില്‍ ഉള്ളറ രഹസ്യങ്ങള്‍ പുറത്തുവന്നാല്‍ മുഖ്യമന്ത്രിയുടെ മുഖം വികൃതമാക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എക്സൈസ് മന്ത്രി കെ.ബാബു, ധനമന്ത്രി കെ.എം മാണി എന്നിവര്‍ ചേര്‍ന്നാണ് കുംഭകോണം നടത്തിയിരിക്കുന്നത്. ഇവര്‍ 30 കോടിയോളം രൂപയുടെ കുഭംകോണം നടത്തിയിട്ടെന്നും കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
Comments