സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. പൂയപ്പള്ളി മൈലോട് ഇടക്കുന്നില്‍ വീട്ടില്‍ സുഭാഷ് (32) ആണ് ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെ മരിച്ചത്.
ജയിലില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഭാഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിശോധനയില്‍ അസുഖം ഗുരുതരമല്ളെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇയാളെ ജയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജയിലില്‍ വെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ട സുഭാഷിനെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്ത്രീയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായിരുന്നു സുഭാഷ്. കേസില്‍ പൂയപ്പള്ളി പൊലീസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
Comments