തിരുവനന്തപുരം: സര്‍ക്കാറിന്റെ മദ്യനയത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ മിനുട്ട്സ് തയാറാക്കിയതിലെ പിഴവാണ് ആ വാര്‍ത്തയെന്നും അദ്ദേഹം പ്രതികരിച്ചു.
മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നു. തന്‍െറ ഒഫീസിന് കിട്ടിയ നിവേദനം ബാങ്കേഴ്സ് സമിതിക്ക് കൈമാറുകയായിരുന്നു. മാധ്യമങ്ങള്‍ തന്നോട് ചോദിക്കാതെ വാര്‍ത്ത കൊടുത്തത് ശരിയായില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സര്‍ക്കാറിന്‍െറ മദ്യനയം സംസ്ഥാനത്തെ കായല്‍ വിനോദസഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന ബാങ്കഴേ്സ് സമിതിക്ക് നല്കിയ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഹൗസ് ബോട്ട് ഉടമകളുടെ വായ്പക്ക് മൊറട്ടോറിയം അനുവദിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ അക്കാര്യം നിഷേധിച്ച് രംഗത്ത് വരികയായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതോടെ സംസ്ഥാന ബാങ്കേഴ്സ് സമിതി വിശദീകരണവുമായി രംഗത്തെ ത്തി. മദ്യനയത്തിനെതിരായ മുഖ്യമന്ത്രിയുടെ ഓഫീസിന്‍െറ പരാമര്‍ശം സാങ്കേതിക പിഴവാണ്. ഹൗസ് ബോട്ട് ഉടമകളുടെ പരാതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ചത്. പരാതി ബാങ്കേഴ്സ് സമിതി യോഗത്തിന്‍െറ അജണ്ടയില്‍ ഉണ്ടായിരുന്നില്ലെന്നും ബാങ്കേഴ്സ് സമിതി വിശദീകരിച്ചു
Comments