തിരുവനന്തപുരം: ആലപ്പുഴയില്‍ പി. കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നപടിയെ പിന്തുണച്ച് സി.പിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന് രംഗത്തെത്തി.
പ്രതികളാക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചെന്നും അതിനാല്‍ കൂടുതല്‍ പ്രതികരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.ഐയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ല. മുടി നീട്ടിവളര്‍ത്തുന്നതും ഫാഷനാണെന്നും ജയരാജന് പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ക്ക് കൃഷ്ണപിള്ള സ്മാരകം തകര്‍ക്കാന്‍ കൈപൊങ്ങില്ലെന്നും കമ്യൂണിസം ഫാഷനായി കൊണ്ടുനടക്കുന്നവര്‍ക്കേ അതിന് കഴിയൂവെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞിരുന്നു.
Comments