You are Here : Home / News Plus

കരിമണല്‍ ഖനനം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Text Size  

Story Dated: Saturday, November 29, 2014 07:57 hrs UTC

കരിമണല്‍ ഖനനം സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. വിഷയം യു.ഡി.എഫിലും ചര്‍ച്ച ചെയ്യണമെന്നാണ് വ്യവസായ വകുപ്പിന്‍റെ നിലപാട്.

കരിമണല്‍ ഖനനത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍ തന്നെ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തത്തെിയിരുന്നു. കരിമണല്‍ ഖനനം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതില്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജും പ്രതികരിച്ചരുന്നു.

സ്വകാര്യ-പൊതു മേഖലയില്‍ കരിമണല്‍ ഖനനത്തിനുള്ള അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് 2013ലെ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.